ന്യൂഡൽഹി: ഡബ്ല്യൂആർ വനിതാ ചെസ് ടൂറിന്റെ ഉദ്ഘാടന പതിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി മത്സരിക്കും.
ജൂണ്‍ ആറ്, ഏഴ് തീയതികളിൽ ടോക്കിയോയിലാണ് ടൂർണമെന്റ് നടക്കുന്നത്. സിപ്രസിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയിച്ച് ലോക കിരീട മത്സരത്തിന് വൈശാലി യോഗ്യത നേടിയിരുന്നു.